കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി നടത്തുന്ന “അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 25ന് മുമ്പ്
അപേക്ഷകൾ www.kila.ac.in വഴി സമർപ്പിക്കാം. പ്രായം, വിദ്യാഭ്യാസം എന്നിവ ബാധകമല്ല.
2021-22ൽ സർവകലാശാല നടത്തിയ സർട്ടിഫിക്കറ്റ് പ്രോഗ്രാം പൂർത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാത്തവർക്കും വിജയിക്കാ ത്തവർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ലിങ്ക്: https://www.kila.ac.in/kila-snou-online-application. സംശയങ്ങൾക്ക് 9961400397.
ഓർമ്മിക്കാൻ...
സപ്ലിമെന്ററി ഫലം
തിരുവനന്തപുരം: ഹോമിയോ മെഡിക്കൽ കോളജുകളിൽ സെപ്റ്റംബറിൽ നടത്തിയ സി.സി.പി (ഹോമിയോ) സപ്ലിമെന്ററി പരീക്ഷാഫലം www.ghmct.orgൽ.
സ്പോട്ട് അലോട്ട്മെന്റ് 23ന്
തിരുവനന്തപുരം: ബി.എസ്സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് സർക്കാർ, സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ 23 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 11നകം രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. ഫോൺ- 0471-2560363, 364.
പി.ജിമെഡിക്കൽ അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ആർ.സി.സിയിലും പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ൽ. 28ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ: 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |