രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന, ഡീംഡ് സർവകലാശാലകളിലേക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ബിരുദാനന്തര കോഴ്സുകൾക്ക് വേണ്ടിയുള്ള പൊതു പ്രവേശന പരീക്ഷയായ Common University Entrance Testന് (CUET -PG 2025) ഫെബ്രുവരി ഒന്നു വരെ അപേക്ഷിക്കാം. കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയിലെ ബിരുദാനന്തര കോഴ്‌സുകൾക്കും CUET -PG സ്കോറിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിക്കും.കേന്ദ്ര സർവകലാശാലകൾക്ക് പുറമേ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി, സെന്റർ ഫോർ ഡെവലപ്മെന്റ് സ്‌റ്റഡീസ്, തിരുവനന്തപുരം, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ് എന്നിവയിലും പ്രവേശനത്തിനായി CUET -PG സ്‌കോറുകൾ പരിഗണിക്കും. രാജ്യത്ത് 285 ഉം, വിദേശത്ത് 27 ഉം പരീക്ഷ കേന്ദ്രങ്ങളുണ്ട്.മാർച്ച് 13 മുതൽ 31 വരെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. 75 ഒബ്ജക്റ്റീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 90 മിനിറ്റിൽ ഉത്തരമെഴുതണം. പൊതുവിഷയങ്ങൾ -22, ഭാഷ -41, സയൻസ്-30, മാനവിക വിഷയങ്ങൾ - 26, എം ടെക്, മറ്റു വിഭാഗങ്ങൾ-26 എന്നിങ്ങനെ ചോദ്യപേപ്പറുകളുണ്ടാകും. താത്പര്യം, ബിരുദ വിഷയങ്ങൾ എന്നിവയ്ക്കനുസരിച്ച് പരീക്ഷ വിഷയങ്ങൾ തിരഞ്ഞെടുക്കാം. രണ്ടു പേപ്പർ എഴുതാൻ പൊതു വിഭാഗത്തിൽ പെട്ടവർക്ക് 1400 രൂപയാണ് ഫീസ്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് 1200 രൂപയും പട്ടിക വിഭാഗത്തിൽ പെട്ടവർക്ക് 1100 രൂപയും ഭിന്നശേഷിക്കാർക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്. അധിക പേപ്പറിന് പൊതുവിഭാഗത്തിൽ പെട്ടവർ 700 രൂപയും, മറ്റുള്ളവർ 600 രൂപയുമടയ്ക്കണം. അവസാന വർഷ പരീക്ഷയെഴുതുന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
അപേക്ഷിക്കുന്നവർ ഇൻഫർമേഷൻ ബുള്ളറ്റിനിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്ന വിഷയത്തിന്റെ കോഡ് മനസ്സിലാക്കിയിരിക്കണം. www.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |