തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. 1957 ജനുവരി 26നാണ് ആദ്യ കലോത്സവത്തിന് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. അവിടെ നിന്നിങ്ങോട്ട് ഓരോ കൊല്ലവും വീറും വാശിയും പുതുമയും ചോരാതെ കേരളത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി കലാമേളകൾ മാറി...
1. 1957- എറണാകുളം
ശ്രീരാമവർമ്മ ഗേൾസ് ഹൈസ്‌കൂളിൽ.
അന്ന് 'സ്കൂൾ യുവജനോത്സവം" എന്നായിരുന്നു പേര്.
13 ഇനങ്ങളിലായി 200ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു
വടക്കൻ മലബാർ (കാസർകോട്, കണ്ണൂർ, വയനാട്) ജേതാക്കളായി
2. 1958- തിരുവനന്തപുരം
(കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരത്തിലേറ്റ് എട്ടുമാസങ്ങൾക്ക് ശേഷം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തിൽ) കിരീടം തിരുവനന്തപുരം സ്വന്തമാക്കി
3. 1959- പാലക്കാട്
വിജയിച്ചത്- കോഴിക്കോട്
4. 1960- കോഴിക്കോട്
വിജയിച്ചത്-കണ്ണൂർ
5. 1961- തിരുവനന്തപുരം
വിജയിച്ചത്-തിരുവനന്തപുരം
6. 1962- കോട്ടയം
വിജയിച്ചത്- ആലപ്പുഴ
7. 1962- തൃശൂർ
വിജയിച്ചത് തിരുവനന്തപുരം
8. 1964- പത്തനംതിട്ട
വിജയിച്ചത്-ആലപ്പുഴ
9. 1965- പാലക്കാട്
വിജയിച്ചത്- കൊല്ലം
10. 1968- തൃശൂർ
വിജയിച്ചത്-ആലപ്പുഴ
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പുരസ്കാരങ്ങൾ നൽകുന്നത് ആരംഭിച്ചു.
11. 1969- കോട്ടയം
വിജയിച്ചത് തൃശൂർ
12. 1970- തൃശൂർ
തൃശൂർ കിരീടം നിലനിറുത്തി
കലോത്സവത്തിൽ വലിയ പന്തലുകളും സ്റ്റേജുകളും സജ്ജീകരിക്കാൻ തുടങ്ങി
13. 1971- ആലപ്പുഴ
വിജയിച്ചത് ആലപ്പുഴ
പ്രത്യേകം ചിട്ടപ്പെടുത്തി അവതരിപ്പിച്ച അവതരണഗാനം ശ്രദ്ധനേടി
14. 1974- ആലപ്പുഴ
വിജയിച്ചത് തിരുവനന്തപുരം
15. 1975- കോട്ടയം
വിജയിച്ചത് കോട്ടയം
16. 1976- കോഴിക്കോട്
വിജയിച്ചത് തിരുവനന്തപുരം
കലോത്സവത്തിന് മുന്നോടിയായി വർണശബളമായ ഘോഷയാത്ര ഒരുക്കുന്ന പതിവ് ആരംഭിച്ചു
17. 1977- എറണാകുളം
വിജയിച്ചത് തിരുവനന്തപുരം
18. 1978- തൃശൂർ
വിജയിച്ചത് തിരുവനന്തപുരം
കലോത്സവവേദികളിലെ വാർത്തകളും കലാസൃഷ്ടികളും ഉൾപ്പെടുത്തി സ്മരണിക തയ്യാറാക്കി
19. 1979- കോട്ടയം
വിജയിച്ചത് കോട്ടയം
20. 1980- തിരുവനന്തപുരം
വിജയിച്ചത് തിരുവനന്തപുരം
21. 1981- പാലക്കാട്
വിജയിച്ചത് തിരുവനന്തപുരം
22. 1982- കണ്ണൂർ
വിജയിച്ചത് തിരുവനന്തപുരം
23. 1983- എറണാകുളം
വിജയിച്ചത് തിരുവനന്തപുരം
24. 1984- കോട്ടയം
വിജയിച്ചത് തിരുവനന്തപുരം
25. 1985- എറണാകുളം
വിജയിച്ചത് തിരുവനന്തപുരം
ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ജില്ലയ്ക്ക് 101 പവന്റെ സ്വർണക്കപ്പ് നൽകാമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം.ജേക്കബ് പ്രഖ്യാപിച്ചു. വൈലോപ്പിള്ളിയാണ് സ്വർണക്കപ്പിന്റെ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്.
26. 1986- തൃശൂർ
വിജയിച്ചത് തിരുവനന്തപുരം
27. 1987- കോഴിക്കോട്
ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ രൂപകല്പന ചെയ്ത 107 പവന്റെ സ്വർണക്കപ്പ് തിരുവനന്തപുരം സ്വന്തമാക്കി.
28. 1988- കൊല്ലം
വിജയിച്ചത് തിരുവനന്തപുരം
29. 1989- എറണാകുളം
വിജയിച്ചത് തിരുവനന്തപുരം
30. 1990- ആലപ്പുഴ
വിജയിച്ചത് എറണാകുളം
31. 1991- കാസർകോട്
വിജയിച്ചത് കോഴിക്കോട്
32. 1992- മലപ്പുറം
വിജയിച്ചത് കോഴിക്കോട്
പൊതുവിദ്യാഭ്യാസ വകുപ്പ് കലോത്സവ മാനുവൽ പുറത്തിറക്കി യുവജനോത്സവവും സംസ്കൃതോത്സവവും സമന്വയിപ്പിച്ച് മേളയാക്കി.
33. 1993- തൃശൂർ
വിജയിച്ചത് കോഴിക്കോട്
34. 1994- കോഴിക്കോട്
വിജയിച്ചത് തൃശൂർ
35. 1995- കണ്ണൂർ
വിജയിച്ചത് എറണാകുളം
36. 1996- കോട്ടയം
വിജയിച്ചത് തൃശൂർ
37. 1997-എറണാകുളം
വിജയിച്ചത് കണ്ണൂർ
38. 1998- തിരുവനന്തപുരം
വിജയിച്ചത് കണ്ണൂർ
39. 1999- കൊല്ലം
വിജയിച്ചത്-തൃശൂർ
40. 2000- പാലക്കാട്
വിജയിച്ചത്- എറണാകുളവും കണ്ണൂരും
41. 2001-ഇടുക്കി
വിജയിച്ചത്- കോഴിക്കോട്
42. 2002- കോഴിക്കോട്
വിജയിച്ചത് കോഴിക്കോട്
43. 2003- ആലപ്പുഴ
വിജയിച്ചത് എറണാകുളം
44. 2004- തൃശൂർ
വിജയിച്ചത് കോഴിക്കോട്
45. 2005-മലപ്പുറം
വിജയിച്ചത് കോഴിക്കോട്
46. 2006- എറണാകുളം
വിജയിച്ചത് പാലക്കാട്
47. 2007- കണ്ണൂർ
വിജയിച്ചത് കോഴിക്കോട്
48. 2008- കൊല്ലം
വിജയിച്ചത് കോഴിക്കോട്
49. 2009- തിരുവനന്തപുരം
വിജയിച്ചത് കോഴിക്കോട്
50. 2010- കോഴിക്കോട്
വിജയച്ചത്-കോഴിക്കോട്
51. 2011- കോട്ടയം
വിജയിച്ചത് കോഴിക്കോട്
52. 2012- തൃശൂർ
വിജയിച്ചത് കോഴിക്കോട്
53. 2013- മലപ്പുറം
വിജയിച്ചത് കോഴിക്കോട്
54. 2014- പാലക്കാട്
വിജയിച്ചത് കോഴിക്കോട്
55. 2015- കോഴിക്കോട്
വിജയിച്ചത് കോഴിക്കോടും പാലക്കാടും
56. 2016- തിരുവനവന്തപുരം
വിജയിച്ചത് കോഴിക്കോട്
57. 2017- കണ്ണൂർ
വിജയിച്ചത് കോഴിക്കോട്
58. 2018- തൃശൂർ
വിജയിച്ചത് കോഴിക്കോട്
59. 2019- ആലപ്പുഴ
വിജയിച്ചത്-പാലക്കാട്
60. 2020- കാസർകോട്
വിജയിച്ചത് പാലക്കാട്
61. 2023- കോഴിക്കോട്
വിജയിച്ചത് കോഴിക്കോട്
62. 2024- കൊല്ലം
വിജയിച്ചത് കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |