ആലപ്പുഴ:സംസ്ഥാനത്ത് കഴിഞ്ഞ സീസണിൽ സപ്ളൈകോ മുഖേന സംഭരിച്ച നെല്ലിന്റെ വിലവിതരണം വൈകുന്നതിന്റെ ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് മന്ത്രി പി.പ്രസാദ്.ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2601 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്.ഇതാണ് കർഷകർക്ക് പി.ആർ.എസ് വായ്പയായി നൽകുന്ന പണം വൈകാൻ കാരണം.സപ്ളൈകോ മുഖേന സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നതിന്റെ പണം പൂർണമായും നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനാണ്.ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര കൃഷി മന്ത്രിക്ക് പലതവണ കത്തെഴുതുകയും കൂടിക്കാഴ്ചയ്ക്ക് അവസരം തേടുകയും ചെയ്തെങ്കിലും ഫലണ്ടായില്ല.ഉത്പാദനച്ചെലവ് കണക്കാക്കുമ്പോൾ കേരളത്തിൽ നെല്ലിന് കിലോയ്ക്ക് 40 രൂപയെങ്കിലും ലഭിക്കണമെന്നാണ് തന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |