
പാലക്കാട്: അർബുദത്തെത്തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പഞ്ചായത്തംഗം അന്തരിച്ചു. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് (55) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒൻപതാം വാർഡ് പാറക്കാട്ടുച്ചള്ളയിൽ നിന്നുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടി അംഗമാണ്. രോഗബാധിതയായിരുന്നതിനാൽ ആശുപത്രിയിൽ വച്ചായിരുന്നു സുഷമ സത്യപ്രതിജ്ഞ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |