SignIn
Kerala Kaumudi Online
Thursday, 19 September 2024 1.35 PM IST

വ്യാപാരികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കണം: ടി.എസ്.പട്ടാഭിരാമൻ

Increase Font Size Decrease Font Size Print Page

pattabhiraman

 മുഖ്യമന്ത്രിക്ക് കത്തയച്ചു

തൃശൂർ: വ്യാപാരമേഖലയിലെ വെല്ലുവിളികൾ കണക്കിലെടുത്ത് ദേശീയ പണിമുടക്കിൽ നിന്ന് വ്യാപാരികളെയും സംരംഭകരെയും ഒഴിവാക്കണമെന്ന് ഫെഡറേഷൻ ഒഫ് ബിസിനസ് ഓർഗനൈസേഷൻസ് ഒഫ് കേരളയുടെയും ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷന്റെയും സംസ്ഥാന പ്രസിഡന്റ് ടി.എസ്.പട്ടാഭിരാമൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. വിഷു, ഈസ്റ്റർ, റംസാൻ എന്നീ ഉത്സവങ്ങൾക്കായി വിപണി ഒരുങ്ങുന്ന ഈ സമയത്ത് വ്യാപാരികളോ ഉപഭോക്താക്കളോ ഇത്തരമൊരു അടച്ചിടൽ ആഗ്രഹിക്കുന്നില്ല.

ദേശീയ പണിമുടക്കിലേയ്ക്ക് രാജ്യത്തെ തള്ളിവിടാനുള്ള സാഹചര്യങ്ങളെക്കുറിച്ച് അവബോധമുണ്ട്. മഹാമാരി സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ട വിപണി, തിരിച്ചുവരവിന്റെ പാതയിലെ ആദ്യചുവടുവയ്ക്കുമ്പോൾ, ദേശീയ പണിമുടക്ക് ഈ മേഖലയെ എത്ര പിറകോട്ടടിക്കും എന്ന് ഊഹിക്കാമല്ലോ. കഴിഞ്ഞ മൂന്നുവർഷം വാണിജ്യ കേരളത്തിന് തിരിച്ചടികളുടെ കാലമായിരുന്നു. ആശ്വാസകരമായ മാറ്റം കണ്ടുതുടങ്ങിയ ഈ വേളയിൽ രണ്ടുദിവസം കടകൾ അടച്ചിടുന്നതു മൂലമുണ്ടാകുന്ന കനത്ത സാമ്പത്തിക നഷ്ടം വീണ്ടും ഈ മേഖലയെ തകർത്തെറിയുമെന്ന കാര്യത്തിൽ തർക്കമില്ല.

വ്യവസായ സൗഹൃദസംസ്ഥാനം എന്ന ലക്ഷ്യത്തിലേയ്ക്ക് നടന്നടുക്കുന്ന കേരളത്തിന്റെ വിശ്വാസ്യതയെ ഇത്തരം അടച്ചിടലുകൾ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഒഫ് ബിസിനസ് ഓർഗനൈസേഷൻസ് ജനറൽ സെക്രട്ടറി ഹുമയൂൺ കള്ളിയത്ത്, ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കെ.കൃഷ്ണൻ എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PATTABHIRAMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.