മാഹി: കേന്ദ്ര സർക്കാരിന് പിന്നാലെ പുതുച്ചേരി സർക്കാർ വാറ്റ് നികുതി ഗണ്യമായി കുറച്ചതോടെ കണ്ണൂരിൽ നിന്നടക്കം മാഹിയിലെത്തി ഇന്ധനമടിക്കാൻ വാഹനങ്ങളുടെ വൻ തിരക്ക്.
പെട്രോൾ വാറ്റ് നികുതി 21.90 ശതമാനത്തിൽ നിന്ന് 13.32 ആയും ഡീസൽ 16.15 ശതമാനത്തിൽ നിന്ന് 6.91 ആയുമാണ് പുതുച്ചേരി കുറച്ചത്. ഇതോടെ പെട്രോൾ വിലയിൽ കണ്ണൂരുമായി മാഹിയ്ക്ക് 11.91 രൂപയുടേയും ഡീസലിന് 10.74 രൂപയുടേയും വ്യത്യാസമായി. കേന്ദ്രം എക്സൈസ് നികുതി കുറച്ച് മണിക്കൂറുകൾക്കകം തന്നെ പുതുച്ചേരി വാറ്റ് നികുതി കുറച്ചു. മാഹിയിലെ 15 പമ്പുകളിലും വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വിലയിലെ അന്തരം വർദ്ധിച്ചതോടെ മാഹി മദ്യം പോലെ പെട്രോളും ഡീസലും അതിർത്തി കടത്തുന്നതും സജീവമായിട്ടുണ്ട്. വലിയ കന്നാസുകളിൽ വാങ്ങി ഓട്ടോകളിലും ചെറിയ വാഹനങ്ങളിലുമായാണ് കടത്ത്. മയ്യഴി കടലോരം വഴി ബോട്ടുകളിലും തീരദേശങ്ങളിലേക്ക് കടത്ത് തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |