കൊച്ചി: പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപ വരെ കുറച്ചേക്കും. ഇതുസംബന്ധിച്ച് പൊതു മേഖലാ എണ്ണക്കമ്പനികളുമായി പെട്രോളിയം മന്ത്രാലയം ചർച്ചകൾ ആരംഭിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 33 മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
ആഗോള വിപണിയിലെ ചലനങ്ങൾ വിലയിരുത്തി ഇന്ധനവില കുറയ്ക്കാമെന്ന് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നാണയപ്പെരുപ്പം നിയന്ത്രിക്കാനും ഇന്ധന വിലയിലെ കുറവ് സഹായകമാകും.
അനുകൂല സാഹചര്യം
1 ക്രൂഡ് വില ബാരലിന് 90 ഡോളറിൽ നിന്ന് 69 ഡോളറായി കുറഞ്ഞു
2 ചൈന, അമേരിക്ക എന്നിവിടങ്ങളിലെ മാന്ദ്യം ഉപഭോഗം കുറയ്ക്കുന്നു
3 അമേരിക്കയിലെ ക്രൂഡ് ശേഖരം മെച്ചപ്പെടുന്നു
ലോട്ടറിയായി റഷ്യൻ എണ്ണ
റഷ്യയിൽ നിന്ന് വലിയ തോതിൽ ക്രൂഡോയിൽ വാങ്ങുന്നതിനാൽ ഇന്ധനവില കുറയ്ക്കുന്നതിനോട് കമ്പനികൾക്ക് കാര്യമായ എതിർപ്പില്ല. ഇതോടൊപ്പം മെത്തനോൾ മിശ്രണത്തിന്റെ നേട്ടവും കമ്പനികൾക്ക് ലഭിക്കുന്നു. വില കുറഞ്ഞതോടെ കമ്പനികളുടെ ലാഭക്ഷമതയും മെച്ചപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |