കൊച്ചി: ഉയർന്ന പി.എഫ് പെൻഷനു വേണ്ടി ഓൺലൈനിൽ ഓപ്ഷൻ നൽകുമ്പോൾ ഇത്തരത്തിൽ ഓപ്ഷൻ നൽകിയതിന് തെളിവു ഹാജരാക്കണമെന്ന ഇ.പി.എഫ്.ഒ വ്യവസ്ഥയ്ക്കെതിരെ തിരുവനന്തപുരം സ്വദേശി എസ്. സഹീർ ഉൾപ്പെടെ 20 ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഹർജി നൽകി. ഇന്ന് ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ച് ഹർജി പരിഗണിക്കും.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഉയർന്ന പെൻഷനു വേണ്ടി ഓപ്ഷൻ സ്വീകരിക്കാൻ ഇ.പി.എഫ്.ഒ നടപടി സ്വീകരിച്ചിരുന്നു. ഓപ്ഷൻ നൽകാനുള്ള സമയം മേയ് മൂന്നുവരെ നീട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങനെ ഓപ്ഷൻ നൽകുമ്പോൾ ഇ.പി.എഫ് സ്കീമിലെ 26 (6) ഖണ്ഡിക പ്രകാരം ഉയർന്ന പി.എഫ് വിഹിതം അടയ്ക്കാൻ ഓപ്ഷൻ നൽകിയതിന്റെ തെളിവു ഹാജരാക്കണമെന്ന് റീജിയണൽ പി.എഫ് കമ്മിഷണർ ഫെബ്രു. 20 നു നൽകിയ ഉത്തരവിൽ പറയുന്നു. ഇത്തരമൊരു രേഖ ആർക്കും ഇതുവരെ നൽകിയിട്ടില്ല. ഈ വ്യവസ്ഥ സമയബന്ധിതമായി ഓപ്ഷൻ നൽകാൻ തടസമാകുമെന്നും ഈ ആവശ്യം ശശികുമാർ കേസിൽ നേരത്തെ ഹൈക്കോടതി നൽകിയ ഉത്തരവിന്റെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |