തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും മറ്റ് അനുബന്ധ മേഖലകളിലെ ജീവനക്കാരുടെയും പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് ഈ വർഷം ജൂലായ് 1 മുതൽ സെപ്തംബർ 30 വരെയുള്ള പലിശ നിരക്ക് 7.1% ആയി തുടരും. ഉത്തരവ് ധനകാര്യ വകുപ്പ് ഇന്നലെ പുറത്തിറക്കി.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പലിശ നിരക്കിന് ആനുപാതികമായാണ് സംസ്ഥാനത്തും നിരക്ക് നിശ്ചയിക്കുന്നത്. കേന്ദ്രം ഈ കാലയളവിലേക്ക് 7.1% പലിശ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ജനറൽ പ്രൊവിഡന്റ് ഫണ്ട്,എയ്ഡഡ് സ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ജീവനക്കാരുടെയും ,പഞ്ചായത്ത്,പാർട്ട് ടൈം ജീവനക്കാരുടെയും പ്രൊവിഡന്റ് ഫണ്ട് എന്നിവയുൾപ്പെടെ സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന പി.എഫ് നിക്ഷേപങ്ങൾക്ക് ഈ നിരക്ക് ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |