തിരുവനന്തപുരം: വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നിവയിലെ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലേയ്ക്കും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ട, എൻ.ആർ.ഐ ക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകൾ, 2022-23 അദ്ധ്യയന വർഷത്തെ വിവിധ മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനുമായി www.cee.kerala.gov.in ൽ അപേക്ഷ നൽകിയവരുടെ താത്ക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
നിശ്ചിത തീയതിക്കകം അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാത്തവരെ ഒഴിവാക്കി. ഭിന്നശേഷി വിഭാഗങ്ങളുടെ ലിസ്റ്റ് പിന്നീടാണ്. പരാതികൾ പി.ജി മെഡിക്കൽ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ സഹിതം പ്രവേശന പരീക്ഷാകമ്മീഷണറുടെ ceeklnfo.cee.kerala.gov.in എന്ന ഇമെയിലിലേക്ക് 27ന് വൈകിട്ട് 5നകം അയക്കണം. കാറ്റഗറി തെളിയിക്കുന്ന രേഖകൾ ഇനി സ്വീകരിക്കില്ല.
കുഫോസിൽ എം.എസ്സി
സ്പോട്ട് അഡ്മിഷൻ 29 ന്
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) അപ്ലൈഡ് ജിയോളജി, ഫിസിക്കൽ ഓഷ്യനോഗ്രഫി, മറൈൻ കെമിസ്ട്രി എന്നീ എം.എസ്സി കോഴ്സുകളിൽ 29ന് സ്പോട്ട് അഡ്മിഷൻ നടത്തും. എം.എസ്സി ഫിസിക്കൽ ഓഷ്യനോഗ്രഫിയിൽ ജനറൽ (2 സീറ്റ്), മുസ്ളിം (1), ലാറ്റിൻ കാത്തലിക് (1), വിശ്വകർമ്മ (1), കുശവ (1), പിന്നാക്ക ക്രിസ്ത്യൻ (1), മത്സ്യത്തൊഴിലാളികളുടെ മക്കൾ (3), എം.എസ്സി മറൈൻ കെമിസ്ട്രിയിൽ എസ്.ടി (1), ഈഴവ (2), മുസ്ളിം (1), ഒ.ബി.എച്ച് (1) എം.എസ്സി അപ്ലൈഡ് ജിയോളജിയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾ (2) എന്നിങ്ങനെയാണ് ഒഴിവുകൾ. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം കുഫോസ് ആസ്ഥാനത്തുള്ള ഫാക്കൽറ്റി ഒഫ് ഓഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ രാവിലെ 10ന് ഹാജരാകണം. കുഫോസിന്റെ പി.ജി പ്രവേശനപരീക്ഷ എഴുതാത്തവരെയും പരിഗണിക്കും.
എൻജിനിയറിംഗ് പ്രവേശനം: ഫീസടയ്ക്കാൻ സമയം നീട്ടി
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് അലോട്ട്മെന്റ് മെമ്മോയിലുള്ള ഫീസ് അടയ്ക്കാനുള്ള സമയം ഉച്ചയ്ക്ക് രണ്ടുവരെ നീട്ടി. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാവും. ഹെൽപ്പ് ലൈൻ- 04712525300
പരീക്ഷാഫലം
തിരുവനന്തപുരം: ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്- ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) കോഴ്സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫോൺ 0471-2324396, 2560327
ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഇന്നലെ നടന്ന എം.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയുടെ ഉത്തര സൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ ഒക്ടോബർ ഒന്ന് വരെ ഉന്നയിക്കാം.
ഐ.ടി.ഐ സീറ്റൊഴിവ്
തിരുവനന്തപുരം : ഒരുവർഷം ദൈർഘ്യമുള്ള എൻ.സി.വി.ടി ഗവൺമെന്റ് ഒഫ് ഇന്ത്യയുടെ കമ്പ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) ഐ.ടി.ഐ കോഴ്സിന് അപേക്ഷിക്കാം. പ്ളസ് ടു /ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന.ന്യൂനപക്ഷ വിഭാഗത്തിൽപെടുന്നവർക്ക് മൈനോറിറ്റി സ്കോളർഷിപ്പ് ലഭിക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സീറ്റ് സംവരണം . കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസ്/ട്രെയിൻ കൺസഷൻ സൗകര്യം. കൂടാതെ DCA, PGDCA Dataentry Tally GST ,DTP എന്നീ കോഴ്സുകളിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: പ്രിൻസിപ്പൽ, യു.ടെക് ഐ.ടി.ഐ, Near Pvt. Bus Stand, ആറ്റിങ്ങൽ. ഫോൺ: 9072881069, 9072991069.
ഇക്സെറ്റ് രജിസ്ട്രേഷൻ
28 വരെ
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി) അക്കാഡമി ഒഫ് കേരളയുടെ വാർഷിക വ്യാവസായിക വിദ്യാഭ്യാസ കോൺക്ലേവായ ഇന്റർനാഷണൽ കോൺക്ലേവ് ഓൺ സ്കിൽസ്, എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ (ഇക്സെറ്റ്) ആറാം പതിപ്പിലേക്ക് കോളേജ് വിദ്യാർത്ഥികൾക്ക് 28 വരെ രജിസ്റ്റർ ചെയ്യാം. 30ന് കൊച്ചി സിയാൽ ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സെന്ററിൽ 'മെറ്റാവേഴ്സ്: ഭാവിയുടെ പുനർവിചിന്തനം' എന്ന വിഷയത്തിലാണ് കോൺക്ലേവ്. വെബ് ലിങ്ക്: https://ictkerala.org/icset
കാർഷിക യന്ത്രവത്കരണം:60%വരെ സബ്സിഡി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന കാർഷിക യന്ത്രവത്ക്കരണ പദ്ധതിയിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയിൽ നൽകും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60 ശതമാനം വരെയും കർഷകകൂട്ടായ്മകൾ, എഫ്.പി.ഒ കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനവും യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളിൽ 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനവും (8 ലക്ഷം രൂപ) സാമ്പത്തിക സഹായം അനുവദിക്കും.
അപേക്ഷകൾ ഓൺലൈനായി 30 മുതൽ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയവുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയവുമായോ 0471-2306748, 9497003097, 8943485023, 9895440373, 9567992358 നമ്പരുകളിലോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |