കൊച്ചി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ കേരള സ്ഥാപക ജനറൽസെക്രട്ടറി ടി.എസ്. മുരളിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡിന് മുൻമന്ത്രി പി.കെ. ഗുരുദാസൻ അർഹനായി. രാഷ്ട്രീയ പൊതുമണ്ഡലങ്ങളിലും ട്രേഡ് യൂണിയൻ രംഗത്തും നൽകിയ സമഗ്രമായ സംഭാവനകൾ കണക്കിലെടുത്താണ് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്. മേയ് 12ന് വൈകിട്ട് അഞ്ചിന് കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കുന്ന ടി.എസ്. മുരളി അനുസ്മരണ ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ബി.ഇ.എഫ്.ഐ മുൻ സംസ്ഥാന ജനറൽസെക്രട്ടറി എ. സിയാവുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |