തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷന്‍ സാമ്പത്തിക ഉപദേഷ്ടാവ് തസ്തിക കോ ടെർമിനസ് വ്യവസ്ഥയിൽ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാരിൽ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടറായ എം.ടി സിന്ധുവിനെ മൂന്നു വർഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കും.
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിലെ സബോർഡിനേറ്റ് സർവീസ് ജീവനക്കാർക്കുള്ള ദീർഘകാല കരാർ നടപ്പാക്കിയതിലെ അപാകത പരിഹരിക്കും.സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയുടെ പേരും യോഗ്യതയും ഭേദഗതി വരുത്തിയ തീരുമാനം നിലമ്പൂർ ബഡ്സ് സ്കൂൾ ഫോർ ദി ഹിയറിംഗ് ഇംപയേർഡ് സ്കൂളിൽ സൃഷ്ടിച്ച സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയ്ക്കും ബാധകമാക്കും.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ജീവനക്കാർക്ക് ഏഴാം ശമ്പള പരിഷ്ക്കരണം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവിലെ ഭാഗിക ഭേദഗതി സാധൂകരിച്ചു.
മലബാർ ക്യാൻസർ സെന്ററിലെ അക്കാഡമിക്, നോൺ അക്കാഡമിക് ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഏഴാം ശമ്പളപരിഷ്കരണം അനുവദിക്കും
ഹൈക്കോടതി ജഡ്ജിമാർക്ക്
നാല് ഇന്നോവ കാർ
ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാറുകൾ വ്യവസ്ഥകൾക്കു വിധേയമായി വാങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |