തിരുവനന്തപുരം: സംസ്ഥാനത്ത് പ്ളസ് വൺ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ ഒഴിഞ്ഞു കിടക്കുന്നത് 54,717 സീറ്റുകൾ.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഒഴിവു വന്നത് 53,390 സീറ്റുകളാണ്.
ഒഴിഞ്ഞു കിടക്കുന്നതിൽ 26,282 സീറ്റുകളും മെരിറ്റ് ക്വാട്ടയിലാണ്. അൺ എയ്ഡഡ് സ്‌കൂളുകളിൽ 28,054 സീറ്റും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ (എം.ആർ.എസ്) 381 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. കൂടുതൽ സീറ്റുകൾ ബാക്കിയുള്ളത് മലപ്പുറത്താണ്- 6,791 എണ്ണം.
ആകെ 3,87,822 വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടിയതിൽ 30,53,35 പേർ മെരിറ്റ് സീറ്റിലാണ്. മാനേജ്‌മെന്റ് ക്വാട്ട – 34,807, കമ്മ്യൂണിറ്റി ക്വാട്ട – 20,931, അൺ എയ്ഡഡ് – 25,601, എം.ആർ.എസ് – 1,148 എന്നിങ്ങനെയാണ് ശേഷിക്കുന്ന എണ്ണം. ഈ വർഷം ആകെ 4,63,686 അപേക്ഷകളാണ് ലഭിച്ചത്.
വി.എച്ച്.എസ്.ഇയിൽ
6,015 സീറ്റ് ബാക്കി
മെരിറ്റിലും മാനേജ്മെന്റിലുമായി 33,000 സീറ്റുകളുള്ള
വി.എച്ച്.എസ്.ഇ സ്കൂളുകളിൽ
ഒഴിഞ്ഞുകിടക്കുന്നത് 6,015 സീറ്റുകൾ. പ്രവേശനം നേടിയത് 26,985 പേർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |