SignIn
Kerala Kaumudi Online
Thursday, 05 March 2026 9.11 PM IST

ശ്രീകാര്യത്ത് അപകടകാരികളായ വളർത്തുനായ്ക്കളുടെ ആക്രമണം, പ്ലസ് ടു വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

Increase Font Size Decrease Font Size Print Page
dogs

തിരുവനന്തപുരം: ശ്രീകാര്യത്ത് വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. പോങ്ങുംമൂട് ബാബുജി നഗറിലുള്ള കബീർ എന്നയാളുടെ ബെൽജിയം മലിനോയ്സ്‌ വിഭാഗത്തിൽപ്പെട്ട നായ്ക്കളാണ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടിയും രണ്ട് സുഹൃത്തുക്കളും ഇന്ന് ഉച്ചയോടെ സ്കൂൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ നായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു.

അപകടകാരികളായ നായ്ക്കളെ അലക്ഷ്യമായി തുറന്നുവിട്ടതാണ് കാരണം. പെൺകുട്ടികളുടെ നിലവിളി കേട്ട നാട്ടുകാരാണ് നായ്ക്കളെ തുരത്തിയത്. പിന്നാലെ തന്നെ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്,​ നായ്ക്കളുടെ ഉടമകൾക്കെതിരെ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

TAGS: PET DOG ATTACK, TVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.