
പാലക്കാട്: മദ്യലഹരിയിൽ അനന്തരവൻ അമ്മാവനെ അടിച്ചുകൊന്നു. പാലക്കാട് വടകരപ്പതിയിലാണ് സംഭവം. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിൽ ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ പ്രഭാകരൻ (33) ആണ് പ്രതി. മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തകർക്കമുണ്ടായതാണ് കൊലയിൽ കലാശിച്ചത്.
ഞായറാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ പ്രഭാകരൻ ഇരുമ്പ് ദണ്ഡുപയോഗിച്ച് ശെന്തിൽ കുമാറിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |