തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച വൈകിട്ട് തലസ്ഥാനത്തെത്തിയപ്പോൾ രാജ്ഭവന് സമീപം വെള്ളയമ്പലം ഭാഗങ്ങളിൽ വൈദ്യുതി നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം. സുരക്ഷാവീഴ്ചയാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദ്ദേശിച്ചത്. പൊലീസും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |