ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇൗ മാസം അവസാനത്തോടെ യു.എ.ഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനോടനുബന്ധിച്ചായിരിക്കും യു.എ.ഇ സന്ദർശനം. ജൂൺ 26 മുതൽ 28 വരെ ജർമ്മനിയിലെ ബവേറിയൻ ആൽപ്സിലെ സ്ളോസ് എൽമൗ ഹോട്ടലിലാണ് ഉച്ചകോടി. 2019ൽ യു.എ.ഇയുടെ ഉന്നതപദവിയായ ഒാർഡർ ഒഫ് സയ്ദ് അവാർഡ് സ്വകരിക്കാനാണ് മോദി അവസാനമായി യു.എ.ഇ സന്ദർശിച്ചത്. പ്രവാചക പരാമർശത്തെ തുടർന്ന് ഇസ്ലാമിക രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചതിന് ശേഷമുള്ള സന്ദർശനമാണിതെന്നത് ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |