
തിരുവനന്തപുരം: പൊലീസിന്റെ അടിയന്തര സേവന നമ്പറായ 112ൽ വിളിച്ചാൽ ഉടനടി പൊലീസ് സ്ഥലത്തെത്തുകയും സേവനം ലഭ്യമാക്കുകയും ചെയ്യണം. അവിടെ സ്വീകരിച്ച നടപടികൾ പൊലീസ് ആസ്ഥാനത്തറിയിക്കണം. ഇത് ശരിയാണോയെന്നും സേവനം ലഭിച്ചോയെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് പരാതിക്കാരെ വിളിച്ച് അന്വേഷിക്കും.. അതിനാൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരേ ഭാര്യ ബിന്ദു 112ൽ വിളിച്ചതിലെടുത്ത നടപടികൾ ഔദ്യോഗിക രേഖയാക്കിയേ പറ്റൂ.
ഔട്ട് ഗോയിംഗ് സൗകര്യമില്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായതോ ആയ നമ്പറുകളിൽ നിന്നും 112ൽ പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് എന്നിങ്ങനെ അടിയന്തര സേവനങ്ങൾക്കും വിളിക്കാം. പൊലീസിന്റെ പോൽ-ആപ്പിലെ എസ്.ഒ.എസ് ബട്ടൺ വഴിയും വിളിക്കാം. ലൊക്കേഷൻ ബേസ്ഡ് സർവീസ്, എമർജൻസി ലൊക്കേഷൻ സർവീസ് സംവിധാനങ്ങളുപയോഗിച്ച് പരാതിക്കാരന്റെ ലൊക്കേഷൻ തത്സമയം തിരിച്ചറിഞ്ഞ് പൊലീസിന് സ്ഥലത്തെത്താനാവും. മുഴുവൻ പൊലീസ് വാഹനങ്ങളിലും ടാബ്‌ലെറ്റ് കമ്പ്യൂട്ടർ , മൊബൈൽ ഫോൺ , ജി പി എസ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. .
കേരളത്തിലെവിടെ നിന്നും 112ലേക്ക് വിളിച്ചാൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കോളെത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തിക്കേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ജില്ലാ കൺട്രോൾ റൂമുകളിലേയ്ക്കും സമാനമായി സന്ദേശം നൽകും. മൂന്ന് മിനിറ്റാണ് പൊലീസിന്റെ പ്രതികരണ സമയം
ദുരുപയോഗിച്ചാൽ
നടപടി
112 അടിയന്തരസേവന നമ്പർ ദുരുപയോഗിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും. സഭ്യമല്ലാത്തതും അനാവശ്യവുമായ നിരവധി കോളുകളാണ് 112ലേക്കെത്തുന്നത്. ഇത്
അടിയന്തര സഹായത്തിന് വിളിക്കുന്നവർക്ക് സഹായം വൈകുന്നതിനോ നഷ്ടപ്പെടുന്നതിനോ ഇടയാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |