കണ്ണൂർ:അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായ ലോൺ ആപ് സംഘത്തെ പൊലീസ് രണ്ടു ദിവസത്തെ കസ്റ്റഡിൽ വാങ്ങി. നോയിഡയിലെ ഇന്റസ്റ്റന്റ് ഫണ്ട്സ് സ്ഥാപനത്തിലെ ജീവനക്കാരായ പ്രശാന്ത് ഖേവൽ, പ്രകാശ് ജയ്, ഋഷികേശ് തിവാരി എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയത്.
സ്ഥാപനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് ശേഖരിക്കുന്നുണ്ട്. 15,000 രൂപ വായ്പയെടുത്തതിന്റെ പേരിൽ നിതിൻരാജിനെയും ഡെന്റൽ കോളേജ് അദ്ധ്യാപിക ലത ശശിധരനെയും ഭീഷണിപ്പെടുത്തിയ ലോൺ ആപ് സംഘത്തെ നോയിഡയിൽ നിന്നാണ് കണ്ണൂർ സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |