
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം. ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. ഒരാൾ നഗ്നത് പ്രദർശനം നടത്തിയെന്ന് ബി.ജെ.പി പ്രവർത്തകന്റെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷമായി മാറിയത്.
യുവതി രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. പരാതി നൽകിയതിന് പിന്നാലെ യുവതിയുടെ ഭർത്താവായ ബി.ജെ.പി പ്രവർത്തകനെ നാട്ടുകാരും സി.പി.എം പ്രവർത്തകരും ചേർന്ന് വാഹനം അടക്കം തടഞ്ഞു വച്ചെന്ന് ബി.ജെ.പി ആരോപിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടരുകയായിരുന്നു. സി.പി.എമ്മിന് അനുകൂലമായി പൊലീസ് സംസാരിക്കുവെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. ഇതിനിടെ കല്ലേറ് ഉണ്ടായതോടെ സംഘർഷം രൂക്ഷമായി. കല്ലേറിൽ ഒരു പൊലീസുകാരന്റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ലാത്തിച്ചാർജ് നടത്തിയതോടെ പ്രവർത്തകർ ചിതറിയോടി. ഇതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |