നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS ) എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്കുള്ള പോസ്റ്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജി, ഫാമിലി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ട്യൂബർകുലോസിസ് ആൻഡ് ചെസ്റ്റ് ഡിസീസസ്, ഫാമിലി മെഡിസിൻ, ഇ.എൻ.ടി, പീഡിയാട്രിക്സ്, എമർജൻസി മെഡിസിൻ എന്നിവയിലാണ് രണ്ടു വർഷത്തെ ഡിപ്ലോമ പ്രോഗ്രാം ഓഫർ ചെയ്യുന്നത്. മുൻ വർഷങ്ങളിൽ നിറുത്തലാക്കിയ പ്രോഗ്രാമുകളാണിത്.
ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ അവസരങ്ങളുണ്ടാകും. അപേക്ഷ മാർച്ച് 15നു മുമ്പ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ് മാർച്ച് 29 നു മുമ്പ് ലഭിക്കത്തക്കവിധം അക്രഡിറ്റേഷൻ ഡിപ്പാർട്ട്മെന്റ്, നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്, മെഡിക്കൽ എൻക്ളേവ്, അൻസാരി നഗർ, ന്യൂഡൽഹി- 110029 വിലാസത്തിൽ അയയ്ക്കണം. രണ്ടു ലക്ഷം രൂപയാണ് പ്രതിവർഷം അക്രെഡിറ്റേഷൻ ഫീസ്. www.natboard.edu.in.
ഹാർവാഡിൽ സൗജന്യ കോഴ്‌സുകൾ
അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്‌സിറ്റി ആർട്ട് ആൻഡ് ഡിസൈൻ, ബിസിനസ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്, എഡ്യൂക്കേഷൻ ആൻഡ് ടീച്ചിംഗ്, ഹെൽത്ത് ആൻഡ് മെഡിസിൻ, ഹ്യൂമാനിറ്റീസ്, മാത്തമാറ്റിക്‌സ് , പ്രോഗ്രാമിംഗ്, സയൻസ്, സോഷ്യൽ സയൻസസ്, തിയോളജി എന്നിവയിൽ ഹ്രസ്വകാല കോഴ്‌സുകൾ സൗജന്യമായി നടത്തുന്നു. www. harvard.edu.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |