തിരുവനന്തപുരം: രാജ്ഭവനെ ആർ.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്‌ത്താൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർക്കാർ പരിപാടിയിൽ വച്ചത് സംബന്ധിച്ച വിവാദത്തിലായിരുന്നു പ്രതികരണം. ഇക്കാര്യത്തിൽ സർക്കാർ നിലപാടാണ് കൃഷിമന്ത്രി ഗവർണറെ അറിയിച്ചത്. സർക്കാർ പരിപാടികളിൽ ഭരണഘടന അംഗീകരിച്ചിട്ടുള്ള പൊതുബിംബങ്ങളേ ആകാവൂ. ഭാരതാംബയുടെ ചിത്രം വച്ചതിൽ അപാകതയുണ്ടെന്ന് ഗവർണർക്കും വ്യക്തമായതിനാലാണ് ഔദ്യോഗിക പരിപാടികളിൽ ഈ ചിത്രം വയ്ക്കില്ലെന്ന് അറിയിച്ചത്. പൊതുവിൽ രാജ്യത്തിന് അംഗീകരിക്കാനാവുന്നതാവണം രാജ്ഭവനിൽ പ്രദർശിപ്പിക്കേണ്ടത്. ഭാരതാംബയുടെ ചിത്രത്തിലുള്ള കൊടി ആർ.എസ്.എസിന്റേതാണ്. അത് എല്ലാവരും അംഗീകരിക്കണമെന്ന് ശഠിച്ചാൽ നടക്കില്ല. ഭരണഘടനയോടും ദേശീയപതാകയോടും അസഹിഷ്ണുതയുള്ള സംഘടനയാണ് ആർ.എസ്.എസ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |