തിരുവനന്തപുരം: പ്രവാസികൾക്കായി നോർക്കാ റൂട്സും സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ഓഗസ്റ്റ് 5ന് പാലക്കാട് ചെർപ്പുളശ്ശേരിയിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രാവിലെ 9.30നകം ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ എത്തണം. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവാ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളും വിശദാംശങ്ങളും ശില്പശാലയിൽ ലഭ്യമാകും. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്‌മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭിക്കും. വിശദ വിവരങ്ങൾക്ക്: 0471 2329738, +91 8078249505 (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |