കൊച്ചി: യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു. വിവിധ തലങ്ങളിൽ സജീവ ഇടപെടലുകൾ തുടരുകയാണെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും യെമനിലെ സാമൂഹിക പ്രവർത്തകൻ തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം കേരളകൗമുദിയോട് പറഞ്ഞു. മോചനത്തിനായി സജീവ ഇടപെടൽ നടത്തുന്ന സൗദിയിലെ മലയാളി വ്യവസായി സാജൻ ലത്തീഫ് തലാലിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സൗദി സർക്കാരിന്റെ സഹായം തേടാനുള്ള ശ്രമം രാഷ്ട്രീയതലത്തിലും നടക്കുന്നുണ്ട്.
തലാലിന്റെ കുടുംബം മാപ്പ് നൽകാതെ ശിക്ഷ ഒഴിവാകില്ലെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.ജയചന്ദ്രൻ, ജോ. കൺവീനർ ആഷിഖ് മുഹമ്മദ് നാസർ എന്നിവർ അറിയിച്ചു. കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ നടത്തിയ ഇടപെടലാണ് വധശിക്ഷ താത്കാലികമായി മരവിപ്പിച്ചതെന്നും വ്യക്തമാക്കി. ആശ്വാസകരമായ തീരുമാനമുണ്ടാകാതെ യെമനിൽ നിന്നു മടങ്ങില്ലെന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |