തിരുവനന്തപുരം: വന്യമൃഗശല്യത്തിന്റെ ശാശ്വതപരിഹാരത്തിന് കേന്ദ്രം വനനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകളിലേക്കു മാർച്ചും ധർണയും സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് സംയുക്ത കർഷക സമിതി ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏജീസ് ഓഫീസിലേക്കു നടത്തിയ പ്രതിഷേധം കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാലൻ നായർ, ദേശീയ സെക്രട്ടറി സത്യൻ മൊകേരി, നേതാക്കളായ കെ.സി.വിക്രമൻ, വി.എസ്.പത്മകുമാർ, വി.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |