SignIn
Kerala Kaumudi Online
Sunday, 20 October 2024 8.28 AM IST

പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കാവടി, എൽ.ജി.എസ് (വിമുക്തഭടൻമാർ മാത്രം), വിവിധ വകുപ്പുകളിൽ എൽ.ജി.എസ് (പട്ടികജാതി/പട്ടികവർഗ്ഗം), ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 101/2023, 448/2023, 451/2023, 481/2023) തുടങ്ങിയ തസ്തികകളിലേക്ക് 14ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് മലപ്പുറം ജില്ലയിൽ ജി.എച്ച്.എസ്.എസ് മക്കരപറമ്പ (എച്ച്.എസ്.എസ്. സെക്ഷൻ), മലപ്പുറം (സെന്റർ നമ്പർ 1160) എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1036975 മുതൽ 1037274 വരെയുള്ളവർ ജി.എച്ച്.എസ്.എസ്. കാരക്കുന്ന്, മലപ്പുറം എന്ന പുതിയ പരീക്ഷാകേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണം.

സിലബസ് പരിഷ്‌കരിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കെമിക്കൽ എൻജിനിയറിംഗ്, ലക്ചറർ ഇൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി തസ്തികകളിലേക്ക് 2024 ജൂലായിൽ നടത്തുന്ന പരീക്ഷകളുടെ സിലബസ് പരിഷ്‌കരിച്ചു.

പ്രായോഗിക പരീക്ഷ

പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ വിഭാഗത്തിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്1 (കാറ്റഗറി നമ്പർ 59/2021), ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 99/2022), ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (ആർക്കിടെക്ചറൽ) (കാറ്റഗറി നമ്പർ 524/2021), ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 489/2020) തസ്തികകളിലേക്ക് 14 മുതൽ 17 വരെ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയും (സെഷൻ 1), ഉച്ചയ്ക്ക് 2 മണിമുതൽ വൈകിട്ട് 5 മണിവരെയും (സെഷൻ 2) തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ പ്രായോഗിക പരീക്ഷ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 3 എ വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546281.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ഫീൽഡ് ഓഫീസർ (നേരിട്ടുള്ള നിയമനം, എൻ.സി.എ പട്ടികജാതി, മുസ്ലിം, എസ്.ഐ.യു.സി.നാടാർ, ധീവര (കാറ്റഗറി നമ്പർ 321/2022, 177/2021 - 180/2021) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 14, 15, 16, 17 തീയതികളിൽ തിരുവനന്തപുരം കേശവദാസപുരം എം.ജി കോളേജ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546434.

അഭിമുഖം

മ്യൂസിയം മൃഗശാല വകുപ്പിൽ ബയോളജിസ്റ്റ് (കാറ്റഗറി നമ്പർ 460/2021) തസ്തികയിലേക്ക് 15, 16, 17 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 3 എ വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546281.


ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം)- ഒന്നാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 172/2022) തസ്തികയിലേക്ക് 17 ന് ഉച്ചയ്ക്ക് 12 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-കമ്പ്യൂട്ടർ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 426/2023) തസ്തികയിലേക്ക് 13ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-ഇൻഫർമേഷൻ ടെക്‌നോളജി (കാറ്റഗറി നമ്പർ 429/2023) തസ്തികയിലേക്ക് 15ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ അസിസ്റ്റന്റ് കമ്പൈലർ (നേരിട്ടുള്ള നിയമനം, എൻ.സി.എ പട്ടികജാതി, മുസ്ലിം) (കാറ്റഗറി നമ്പർ 257/2023, 279/2023, 280/2023) തസ്തികകളിലേക്ക് 16ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.