തിരുവനന്തപുരം; യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിൽ പുതിയ ജോലികൾ വന്നിട്ടും ജോലിഭാരത്തിന് ആനുപാതികമായി പി.എസ്.സിയിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ പി.കെ അദ്ധ്യക്ഷനായി. ജനറൽസെക്രട്ടറി അജിത് കുമാർ,സംസ്ഥാന ട്രഷറർ സൂരജ് എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. കെ.ജി അടിയോടി സ്മാരക എന്റോവ്മെന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ വിതരണം ചെയ്തു.
യാത്രയയപ്പ് സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്. ശബരിനാഥൻ മുൻ എം.എൽ.എ,അസോസിയേഷൻ വൈസ് പ്രസിഡന്റ് രേണുദാസ് എൻ,അൻവർ സാജിദ്,ഫ്രഞ്ചസ് ഡി,വിനാം സി ലോറൻസ്,സന്തോഷ് കുമാർ ഡി,സഞ്ചിത് വി,ചവറ ജയകുമാർ,കെ. അബ്ദുൽ മജീദ്,കെ. സി സുബ്രഹ്മണ്യൻ,പോത്തൻകോട് റാഫി,എം.എസ്. ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി പി.കെ.സുഭാഷ് ചന്ദ്രൻ (പ്രസിഡന്റ്),അജിത് കുമാർ.എസ് (ജനറൽ സെക്രട്ടറി),രേണുദാസ്.എൻ,അൻവർ സാജിത്,ശ്രീലത. ടി.സി (വൈസ് പ്രസിഡന്റുമാർ),സഞ്ജിത്ത്. വി,സന്തോഷ് കുമാർ.ഡി (ജോയിന്റ് സെക്രട്ടറിമാർ),സൂരജ്.വി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |