തിരുവനന്തപുരം:തൃശൂർ ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടൻമാർ മാത്രം)- എൻ.സി.എ പട്ടികജാതി, മുസ്ലിം (കാറ്റഗറി നമ്പർ 479/2022, 480/2022). (കാറ്റഗറി നമ്പർ 478/2022- പാലക്കാട്, കോട്ടയം, 141/2023- പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്) തസ്തികയിലേക്ക് 29ന് രാവിലെ 5.30 മുതൽ തൃശൂർ, രാമവർമ്മപുരം, ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ പൊതു പ്രായോഗിക പരീക്ഷ (Tടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസിന്റ അസ്സൽ, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
അഭിമുഖം
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 750/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 29, 30, 31 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 494/2020) തസ്തികയിലേക്ക് 29ന് രാവിലെ 8 മണിക്ക് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
സർട്ടിഫിക്കറ്റ് പരിശോധന
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ജ്യോഗ്രഫി (കാറ്റഗറി നമ്പർ 87/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്ക് 29ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി ആർ. 2 സി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546294.
ബിരുദതല പ്രാഥമിക പരീക്ഷഎഴുതാൻ കഴിയാത്തവർക്ക് അവസരം
തിരുവനന്തപുരം: ഈ മാസം 11, 25 തീയതികളിൽ നടന്ന പി.എസ്.സി ബിരുദതല പ്രാഥമിക പരീക്ഷകളിൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും. പരീക്ഷാദിവസങ്ങളിൽ അംഗീകൃത സർവ്വകലാശാലകൾ/സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയുണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) ഹാജരാക്കിയാലോ, അപകടം പറ്റി ചികിത്സയിലുള്ളവർ/അസുഖ ബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ നിശ്ചിത മാതൃകയിലുള്ള ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയാലോ, പ്രസവസംബന്ധമായ ചികിത്സയുള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാലോ, ഗർഭിണികളായ ഉദ്യോഗാർത്ഥികളിൽ യാത്രാബുദ്ധിമുട്ടുള്ളവർ/ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ എന്നിവർ ഇക്കാര്യം തെളിയിക്കുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാലോ, പരീക്ഷാതീയതിയിൽ സ്വന്തം വിവാഹം നടന്ന ഉദ്യോഗാർത്ഥികൾ തെളിവുസഹിതം അപേക്ഷിച്ചാലോ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാലോ ജൂൺ 15 ന് നടക്കുന്ന മൂന്നാംഘട്ട പരീക്ഷ എഴുതാൻ അവസരം നൽകും.
ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ലാ ഓഫീസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിൽ നൽകണം. ഇന്ന് മുതൽ ജൂൺ 6 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. തപാൽ/ഇ-മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി വെബ്സൈറ്റിന്റെ ഹോം പേജിൽ മസ്റ്റ് നോ എന്ന ലിങ്കിൽ പി.എസ്.സി എക്സാമിനേഷൻ അപ്ഡേറ്റ്സ് എന്ന പേജിലും 2024 ജനുവരി 1 ലക്കം പി.എസ്.സി ബുള്ളറ്റിനിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546260, 246.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |