തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പാത്തോളജി (കാറ്റഗറി നമ്പർ 334/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ,മുസ്ലിം (കാറ്റഗറി നമ്പർ 341/2023, 394/2023, 396/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ
ന്യൂറോസർജറി (കാറ്റഗറി നമ്പർ 337/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (349/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (338/2023) അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി (339/2023), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോളജി - രണ്ടാം എൻ.സി.എ മുസ്ലിം (336/2023, 380/2023) തസ്തികയിലേക്ക് 19, 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക് 0471 2546448
എം.ജി സർവകലാശാല പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി ബോട്ടണി, കെമിസ്ട്രി (2017, 2018 അഡ്മിഷനുകൾ സപ്ലമെന്റി, 2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് ആഗസ്റ്റ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഇന്റഗ്രേറ്റഡ് എം.എ, എം.എസ് സി പ്രോഗ്രാമുകളുടെ മൂന്നാം സെമസ്റ്റർ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും ഒക്ടോബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ് സി ബയോ ഇൻഫർമാറ്റിക്സ് പി.ജി.സി.എസ്.എസ് (സപ്ലിമെന്ററി മേഴ്സി ചാൻസ് ആഗസ്റ്റ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഓപ്പൺ യൂണി. ഓൺലൈൻ രജിസ്ട്രേഷൻ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 28 യു.ജി/പി.ജി പ്രോഗ്രാമുകൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ 20ന് ആരംഭിക്കും. ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാനും ഫീസടയ്ക്കാനും സാധിക്കൂ. എല്ലാ അപേക്ഷകർക്കും മൊബൈൽ നമ്പർ, ഇ- മെയിൽ ഐ.ഡി എന്നിവ നിർബന്ധമാണ്. വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.sgou.ac.inൽ.
കീം 2024:
ഭിന്നശേഷിക്കാരുടെ
പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച ഭിന്നശേഷിവിഭാഗത്തിലെ വിദ്യാർഥികൾക്കായി മെഡിക്കൽ ബോർഡ് ജൂൺ 19 മുതൽ 29 വരെ (ജൂൺ 23 ഒഴികെ) നടത്തും. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജ് കോൺഫറൻസ് ഹാളിലാണ് പരിശോധന. വിവരങ്ങൾക്ക്: www.cee.kerala.gov.in,0471 2525300.
JEE AAT ഫലം
IIT മദ്രാസ് ജൂൺ 12ന് നടത്തിയ JEE AAT പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : jeeadv. ac. in.
ഫയൽ വിവരങ്ങൾ ആവശ്യമായവർ
ബന്ധപ്പെടണമെന്ന് വനിതാ കമ്മിഷൻ
തിരുവനന്തപുരം: വനിതാ കമ്മിഷനിൽ 2008 മുതൽ 2010 വരെ കാലയളവിൽ തീർപ്പാക്കിയ ഫയലുകൾ നിർമാർജനം ചെയ്യാൻ തീരുമാനിച്ചു. ഇക്കാലയളവിലെ തീർപ്പു ഫയലുകളിലെ വിവരങ്ങൾ ആവശ്യമായവർ 30 ദിവസത്തിനകം വനിതാ കമ്മിഷനുമായി ബന്ധപ്പെടണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |