തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സ്ട്രെംഗ്ത് ഒഫ് മെറ്റീരിയൽ) (കാറ്റഗറി നമ്പർ 422/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സർവ്വേ) (കാറ്റഗറി നമ്പർ 418/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ടു വീലർ, ത്രീ വീലർ മെയിന്റനൻസ് (കാറ്റഗറി നമ്പർ 421/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഷീറ്റ് മെറ്റൽ) (കാറ്റഗറി നമ്പർ 425/2023), കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ അസിസ്റ്റന്റ് കമ്പൈലർ (കാറ്റഗറി നമ്പർ 257/2023), കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിൽ അസിസ്റ്റന്റ് കമ്പൈലർ - എൻ.സി.എ. പട്ടികജാതി, മുസ്ലിം (കാറ്റഗറി നമ്പർ 279/2023, 280/2023), കൊല്ലം, കോഴിക്കോട് ജില്ലകളിൽ പട്ടികവർഗ്ഗ വികസന വകുപ്പിൽ 'ആയ' (പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് മാത്രം) (കാറ്റഗറി നമ്പർ 274/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
ചുരുക്കപ്പട്ടിക
കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി (കാറ്റഗറി നമ്പർ 293/2023), കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി (കാറ്റഗറി നമ്പർ 294/2023), കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പെരിയോഡോണ്ടിക്സ് (കാറ്റഗറി നമ്പർ 351/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി (കാറ്റഗറി നമ്പർ 340/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി - എൻ.സി.എ. മുസ്ലിം, ഒ.ബി.സി., പട്ടികജാതി (കാറ്റഗറി നമ്പർ 403/2023, 404/2023, 408/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓട്ടോ റൈനോ ലാറിംഗോളജി ഹെഡ് ആൻഡ് നെക്ക് (ഇ.എൻ.ടി.) (കാറ്റഗറി നമ്പർ 567/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീപ്രോഡക്ടീവ് മെഡിസിൻ (കാറ്റഗറി നമ്പർ 568/2023), കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 583/2023) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (കാറ്റഗറി നമ്പർ 665/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തവർക്ക് 6ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546418.
പി.എസ്.സിക്ക് വാഹനം വാങ്ങാൻ 50 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന് വാഹനം വാങ്ങാൻ 50 ലക്ഷം രൂപ അനുവദിച്ചു. 5 വാഹനങ്ങൾ വാങ്ങാനാണ് അധിക തുക അനുവദിച്ചത്. ഇന്നലെ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി.
വിവരാവകാശ നിയമത്തിൽ ഓൺലൈൻ കോഴ്സ്
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജൂണിൽ നടത്തുന്ന വിവരാവകാശ നിയമം സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിൽ ചേരാം. rtl.img.kerala.gov.inൽ 13 വരെ രജിസ്റ്റർ ചെയ്യാം. കോഴ്സ് 16 ന് ആരംഭിക്കും.
ഇ ഗ്രാന്റ് വിതരണം ചെയ്യണം: പട്ടിക മോർച്ച
തിരുവനന്തപുരം:പട്ടികജാതി വിദ്യാർത്ഥികൾക്ക് സംസ്ഥാനസർക്കാർ ഉടൻ ഇ-ഗ്രാന്റ് വിതരണം ചെയ്യണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. രണ്ടുവർഷമായി ഇ-ഗ്രാന്റ് വിതരണം ചെയ്യാത്തതിനാൽ
വിദ്യാർത്ഥികൾക്ക് കോളേജിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കിട്ടാത്ത സാഹചര്യമാണ്.
അദ്ധ്യാപക
സ്ഥലം മാറ്റം:
കേസ് 6ന്
കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ജൂൺ ആറിന് പരിഗണിക്കാൻ മാറ്റി. സർക്കാർ അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്താണിത്. അതുവരെ തത്സ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നീട്ടി.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാടാർ സമുദായത്തിലെ സമർത്ഥരായ പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾക്ക് ട്രാവൻകൂർ നാഷണൽ ട്രസ്റ്റ് നൽകുന്ന പ്രതിമാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഈ അദ്ധ്യയന വർഷം 11, 12 ക്ളാസുകളിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്കാണ് അവസരം. പത്താംക്ളാസ്/ പ്ളസ് വൺ മാർക്ക് ലിസ്റ്റ്, ജാതി തെളിയിക്കുന്ന രേഖ, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, എന്നിവയുടെ പകർപ്പും ഫോൺ നമ്പർ അടക്കമുള്ള അപേക്ഷ എന്നിവ സഹിതം 25ന് മുമ്പ് പ്രസിഡന്റ്, ട്രാവൻകൂർ നാഷണൽ ട്രസ്റ്റ്, വി.എൻ.ആർ.എ 24, വിവേകാനന്ദ നഗർ, പാങ്ങോട് തിരുമല പി.ഒ, തിരുവനന്തപുരം - 695006 എന്ന വിലാസത്തിലോ നേരിട്ടോ ലഭിക്കണം. വിവരങ്ങൾക്ക്: 9447100500, 9447761471.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |