ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ് ) (കാറ്റഗറി നമ്പർ 320/2024), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് ലോ കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ(കാറ്റഗറി നമ്പർ 569/2024), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 447/2024), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ ഇലക്‌ട്രോണിക്സ് എൻജിനീയറിംഗ് (കാറ്റഗറി നമ്പർ 720/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 599/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 201/2024), സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/ബോർഡ്/കോർപ്പറേഷൻ/അതോറിറ്റി/സൊസൈറ്റിക ളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.) (കാറ്റഗറി നമ്പർ 043/2024, 023/2024- മുസ്ലീം,053/2024-എൽ.സി./എ.ഐ.), സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/ബോർഡ്/കോർപ്പറേഷൻ/അതോറിറ്റി/സൊസൈറ്റിക ളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) (കാറ്റഗറി നമ്പർ 042/2024, 549/2024-വിശ്വകർമ്മ), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് (പട്ടികജാതി) (കാറ്റഗറി നമ്പർ 654/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ മെറ്റീരിയൽസ് മാനേജർ (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 198/2024) എന്നീ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ് 2
(സിവിൽ) (കാറ്റഗറി നമ്പർ 08/2024), കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്2 (വെറ്ററിനറി) (കാറ്റഗറി നമ്പർ 239/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇ.ഇ.ജി. ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 590/2024), കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ബ്ലാക്ക്സ്മിത്ത് (കാറ്റഗറി നമ്പർ 142/2024), കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ട്രേസർ (കാറ്റഗറി നമ്പർ 736/2024), ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3 (സിവിൽ) (കാറ്റഗറി നമ്പർ 293/2024) (പട്ടികവർഗ്ഗം) എന്നീ തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |