
അഭിമുഖം
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)- യു.പി.എസ് (കാറ്റഗറി നമ്പർ 075/2024) തസ്തികയിലേക്ക് 21ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജ്) ജൂനിയർ ലക്ചറർ ഇൻ സ്‌കൾപ്ചർ (കാറ്റഗറി നമ്പർ 297/2023) തസ്തികയിലേക്ക് 26ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ.2.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ) (വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് സബോർഡിനേറ്റ് സർവീസിലുള്ള യോഗ്യരായ മിനിസ്റ്റീരിയൽ ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേനയുള്ള തിരഞ്ഞെടുപ്പ്) (കാറ്റഗറി നമ്പർ 179/2025) തസ്തികയിലേക്ക് 27ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2.സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |