
തിരുവനന്തപുരം: ഇന്നു നടക്കുന്ന ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒ.എം.ആർ പരീക്ഷ എഴുതാനൊരുങ്ങുന്നത് 1,65,773 പേർ. ആകെ 1,89,965 പേരാണ് അപേക്ഷിച്ചിരുന്നത് .എൽ.സി/എ.ഐ വിഭാഗത്തിനുള്ള എൻ.സി.എ വിജ്ഞാപനത്തിന് അപേക്ഷിച്ചവരും ഇതോടൊപ്പം പരീക്ഷയെഴുതും. 4242 പേർ അപേക്ഷിച്ചതിൽ 3694 പേരാണ് പരീക്ഷയെഴുതാൻ ഉറപ്പ് നൽകിയത്.
സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സിവിൽ) ഒ.എം. ആർ പരീക്ഷ 27-നാണ്. 14,012 പേർ പരീക്ഷയെഴുതാൻ ഉറപ്പ് നൽകിയിട്ടുണ്ട്. 16,058 പേരാണ് അപേക്ഷിച്ചിരുന്നത്. രാവിലെ ഏഴു മണിമുതൽ 8.50 മണിവരെയാണ് പരീക്ഷ.
പ്രായോഗിക പരീക്ഷ
തിരുവനന്തപുരം: കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ വെൽഡർ (കാറ്റഗറി നമ്പർ 735/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം ചാക്ക ഗവ.ഐ.ടി.ഐയിൽ 29, 30, 31 തീയതികളിൽ പ്രായോഗിക പരീക്ഷ നടത്തും. സംശയങ്ങൾക്ക് ആസ്ഥാന ആഫീസിലുള്ള ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471-2546440.
ബാങ്ക് ഉദ്യോഗാർത്ഥികൾക്ക് മോക്ക് ഇന്റർവ്യൂ
തിരുവനന്തപുരം:റീജിയണൽ റൂറൽ ബാങ്ക് പ്രൊബേഷണറി ഓഫീസർ ഇന്റർവ്യൂവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കായി കേരള ഗ്രാമീണ ബാങ്കിലെ അംഗീകൃത സംഘടനകളായ കേരളം ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ/ഓഫീസേഴ്സ് യൂണിയൻ സൗജന്യ മോക്ക് ഇന്റർവ്യൂ നടത്തുന്നു. 8129196265,9846419407,94001 92709 ൽ ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിലെ സർട്ടിഫിക്കറ്റ് ഇൻ ഫിലിം ആൻഡ് തിയേറ്റർ ആക്ടിംഗ് പ്രോഗ്രാമിന് 31വരെ അപേക്ഷിക്കാം.കോഴ്സിന്റെ കാലാവധി ആറുമാസം. വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ്സ് അഥവാ തത്തുല്യം.18 വയസ്സ് തികഞ്ഞവർക്ക് https://app.srccc.in/register വഴി അപേക്ഷിക്കാം.ഫോൺ:9846469959,9746967620.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |