
തിരുവനന്തപുരം: സജീവ രാഷ്ട്രീയ നേതാക്കളെ പി.എസ്.സി അംഗമാക്കരുതെന്ന് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി. പി.എസ്.സി അംഗങ്ങളായി ഉന്നത യോഗ്യതകളുള്ളവരെ മാത്രമേ നിയമിക്കാവൂ എന്നും കമ്മിഷന്റെ വിശ്വാസ്യതയും നിലവാരവും സംരക്ഷിക്കണമെന്നും പരാതിയിലുണ്ട്. ഭരണപക്ഷത്തെ ഘടകകക്ഷികളിലെ രണ്ട് രാഷ്ട്രീയ നേതാക്കളെ പി.എസ്.സി അംഗങ്ങളാക്കാൻ മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തിരുന്നു. മികച്ച ഉന്നത വിദ്യാഭ്യാസമോ അക്കാഡമിക് - ഭരണ തലത്തിൽ മുൻ പരിചയമോ നേടിയിട്ടില്ലാത്തവരെ അംഗങ്ങളാക്കിയാൽ ഉദ്യോഗാർത്ഥികൾക്ക് കമ്മിഷനിലുള്ള വിശ്വാസ്യത തകരുമെന്നും പരാതിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |