SignIn
Kerala Kaumudi Online
Saturday, 25 April 2026 4.49 PM IST

സ്വർണക്കൊള്ള: ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്,​ അതിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
sabarimala-gold-case

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി. എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഒരാഴ്‌ച കഴിഞ്ഞ പരിഗണിക്കാൻ കോടതി മാറ്റി. കോടതി മേൽനോട്ടത്തിലാണ് ഇപ്പോൾ കേസന്വേഷണം നടക്കുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും പൊതുധാരണകളല്ല കോടതി പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായ യഥാർ‌ത്ഥ ശാസ്‌ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബിലാണ് പരിശോധന നടക്കുന്നത്. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞാൽ അതിന്റെപേരിൽ അന്വേഷണത്തിൽ ഇടപെടാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വ‌ർണക്കൊള്ളയിലെ യഥാർ‌ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്നും ഹൈക്കോടതി അറിയിച്ചു.

TAGS: HIGHCOURT, SABARIMALA GOLD CASE, CBI ENQUIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.