
തിരുവനന്തപുരം:ഏഴ് തസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ്) (കാറ്റഗറി നമ്പർ 99/2025),കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫോർമാൻ (കാറ്റഗറി നമ്പർ 98/2025),ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി)(കാറ്റഗറി നമ്പർ 215/2025),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) മാർക്കറ്റിങ് മാനേജർ (പാർട്ട് 1-ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 428/2024),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെ.സി.എം.എം.ഓഫ്) സീനിയർ മാനേജർ (മാർക്കറ്റിംഗ്) (പാർട്ട് 1-ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 460/2024),കേരള പൊലീസ് വകുപ്പിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 293/2025),കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 357/2025) എന്നീ തസ്തികയിലാണ് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |