SignIn
Kerala Kaumudi Online
Sunday, 05 April 2026 1.04 AM IST

പി.എസ്.സി പ്രായോഗിക പരീക്ഷ

Increase Font Size Decrease Font Size Print Page
a

പത്തനംതിട്ട ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 621/2024, 622/2024) തസ്തികയിലേക്ക് 17,​18,​19 തീയതികളിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.


പുനരളവെടുപ്പ്

കേരള പൊലീസ് വകുപ്പിൽ വനിത പോലീസ് കോൺസ്റ്റബിൾ (വനിത പോലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 582/2024, 91/2024-മുസ്ലിം, 446/2024-പട്ടികവർഗ്ഗം) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാർത്ഥികളുടെ പുനരളവെടുപ്പ് 19 ന് തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.


അഭിമുഖം

 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സർക്കാർ ലോ കോളേജുകളിൽ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ (കാറ്റഗറി നമ്പർ 569/2024) തസ്തികയിലേക്ക് 18, 19, 20, 25, 26, 27, 28 തീയതികളിൽ തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

 കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 31/2024) തസ്തികയിലേക്ക് 16 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റു പരിശോധന നടത്തും.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.