
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. നിയമനത്തിനായി റാങ്ക് ലിസ്റ്റിലുള്ള ചിലർ നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് നടപടി.
പി.ആർ.ഡിയുടെ പ്രാദേശിക വാർത്താ ശേഖരണത്തിനുള്ള 'പ്രിസം' പദ്ധതിയിലുള്ള ചിലർ താത്കാലിക ജീവനക്കാരാണെന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സമ്പാദിച്ച് അസി. ഇൻഫർമേഷൻ ഓഫീസർ പരീക്ഷയെഴുതിയിരുന്നു. ഈ സർട്ടിഫിക്കറ്റിന്റെ നിയമസാധുത ചോദ്യം ചെയ്താണ് ഉദ്യോഗാർത്ഥികളിൽ ചിലർ ഹർജി നൽകിയത്. ഇഷ്ടക്കാരെ പിൻവാതിലിലൂടെ നിയമിക്കാനാണ് ഇതിലൂടെ ശ്രമിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. റാങ്ക് പട്ടികയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരിൽനിന്നുള്ള ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |