
തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് മൂന്ന് ദിവസങ്ങളിലായി പി.എസ്.സി നടത്തിയ അഭിമുഖത്തിൽ ആദ്യ രണ്ട് ദിവസവും വകുപ്പിന്റെ പ്രതിനിധി പങ്കെടുത്തില്ലെന്ന് ആരോപണം. അവസാന ദിവസം മാത്രമാണ് പ്രതിനിധിയുണ്ടായിരുന്നത്. വകുപ്പിന്റെ തലപ്പത്തെ ഉദ്യോഗസ്ഥർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കാരണമായി പറയുന്നത്.
ജനുവരി 7,8,9 തീയതികളിലായിരുന്നു അഭിമുഖം. പി.എസ്.സി അംഗം, പി.ആർ.ഡി പ്രതിനിധി, വിഷയ വിദഗ്‌ധർ എന്നിങ്ങനെ കുറഞ്ഞത് മൂന്നു പേരാണ് അഭിമുഖത്തിന് ഉണ്ടാകേണ്ടത്.വിവരണാത്മക പരീക്ഷ വിജയിച്ച 78 പേർക്കായിരുന്നു അഭിമുഖം പി.എസ്. സി അംഗങ്ങളും വിഷയ വിദഗ്‌ധരും ചേർന്നാണ് ആദ്യ രണ്ടു ദിവസവും അഭിമുഖം നടത്തിയത്. ഫുൾ ബോർഡ് അഭിമുഖം കാര്യക്ഷമമായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |