SignIn
Kerala Kaumudi Online
Thursday, 19 September 2024 5.12 AM IST

പി​.എസ്.സി​

Increase Font Size Decrease Font Size Print Page

psc

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് എഞ്ചിനിയർ/ഹെഡ് ഡ്രാഫ്ട്സ്മാൻ/അസിസ്റ്റന്റ് ഡയറക്ടർ (സിവിൽ), ഇൻസ്ട്രക്ടർ ഗ്രേഡ് 1, എഞ്ചിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 തുടങ്ങിയ തസ്തികകളിലേക്ക് ഒക്‌ടോബർ 21 ന് ഇടുക്കി ജില്ലയിലെ സെന്റർ നമ്പർ 1073, ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ, കട്ടപ്പന (സെന്റർ 1) എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 116176 മുതൽ 116375 വരെയുള്ള ഉദ്യോഗാർത്ഥികൾ സെന്റ് സെബാസ്റ്റ്യൻ കോളേജ്, കട്ടപ്പനയിൽ ഹാജരാകേണ്ടതാണ്.

പ്രമാണപരിശോധന
പൊതുമരാമത്ത് വകുപ്പിൽ ഓവർസീയർ ഗ്രേഡ് 3 (സിവിൽ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 336/2019) തസ്തികയിലേക്ക് ഒക്‌ടോ.18 മുതൽ 21 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിലും വിവിധ ജില്ലാ ഓഫീസുകളിലുമായി പ്രമാണപരിശോധന നടത്തും.
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിലെ അഗ്രികൾച്ചറൽ ഓഫീസർ (ജനറൽ വിഭാഗം- കാറ്റഗറി നമ്പർ 398/2019) തസ്തികയിലേക്ക് ഒക്‌ടോ. 25, 26 തീയതികളിലായി രാവിലെ 10.00 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്കായി സി.എസ്. വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 277/18) തസ്തികയിലേക്ക് പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്കായി ഒക്‌ടോ. 18, 20, 21, 22, 25, 26 തീയതികളിലായി പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 308/2019) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിലുളളവർക്കായി ഒക്‌ടോ. 21, 22 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും മറ്റ് ജില്ലകളിലുള്ളവർക്ക് ഒക്‌ടോ. 28 ന് സമീപമുളള പി.എസ്.സി. ഓഫീസുകളിൽ വച്ചും പ്രമാണപരിശോധന നടത്തും.
അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ്. മുഖാന്തിരവും നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യേണ്ടതും അസ്സൽ തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
വിവരണാത്മക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ അറബിക് (കാറ്റഗറി നമ്പർ 288/2019) തസ്തികയിലേക്ക് ഒക്‌ടോ.28 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ വിവരണാത്മക പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.