തിരുവനന്തപുരം; ആരോഗ്യവകുപ്പിലെ ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്ക് തിരുവനന്തപുരം, പാലക്കാട് ജില്ലകളുടെ മാത്രം റാങ്ക് ലിസ്റ്റായില്ല. 12 ജില്ലകളിലേക്കുള്ള റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച ശേഷവും നിയമന ശുപാർശ തയ്യാറാക്കുന്നതിലും വലിയ കാല താമസമുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. 2022-ലായിരുന്നു തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരം, പാലക്കാട് ജില്ലകളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 246 പേരായിരുന്നു തിരുവനന്തപുരത്തെ ഷോർട്ട് ലിസ്റ്റിലുള്ളത്. ഇതുവരെ പ്രസിദ്ധീകരിച്ചതിൽ ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ട ഷോർട്ട് ലിസ്റ്റാണിത്. പാലക്കാട് ജില്ലയിലെ ഷോർട്ട് ലിസ്റ്റിലാകട്ടെ 140 പേരാണ് ഉൾപ്പെട്ടത്.
കോട്ടയം, പത്തനംതിട്ട, കാസർകോട് ജില്ലകളാണ് ഏറ്റവും അവസാനം റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചത്. ജൂണിൽ വയനാട്,ആലപ്പുഴ, കണ്ണൂർ ജില്ലകളിലേക്കുള്ള റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതുവരെയും അഡ്വൈസ് മെമ്മോ അയച്ചിട്ടില്ല. കഴിഞ്ഞവർഷം ജൂണിലാണ് പരീക്ഷ നടത്തിയത്. ഈ ജില്ലകളിൽ ഇന്റർവ്യൂ നടത്തിയെങ്കിലും റാങ്ക്പട്ടിക തയ്യാറാക്കാൻ ഒരുവർഷത്തിലേറെ സമയമെടുത്തതായും പരാതിയുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |