തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പൊതുമരാമത്ത് (ആർക്കിടെക്ചറൽ വിംഗ് ) വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റന്റ്, കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ സെക്യൂരിറ്റി ഓഫീസർ, വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ), കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ (വകുപ്പുതല ജീവനക്കാരിൽ നിന്നും മാത്രം), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (സർവ്വേയർ) തുടങ്ങി സംസ്ഥാന,ജില്ലാ തലങ്ങളിൽ പൊതുവിഭാഗം,പട്ടികജാതി/ പട്ടിക വർഗ്ഗം, എൻ.സി.എ വിഭാഗങ്ങളിലായി 44 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം നടത്തും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി - എൻ.സി.എ.- ഒ.ബി.സി. (കാറ്റഗറി നമ്പർ 208/2024) തസ്തികയിലേക്ക് അഭിമുഖം നടത്തും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലാബ് അറ്റൻഡർ (കാറ്റഗറി നമ്പർ 598/2022),സഹകരണ വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 686/2023), സാമൂഹ്യ നീതി വകുപ്പിൽ നഴ്സറി ടീച്ചർ (കാറ്റഗറി നമ്പർ 298/2023), പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 800/2022),വിവിധ ജില്ലകളിൽ സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 713/2023) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
അർഹതാപട്ടിക പ്രസിദ്ധീകരിക്കും
കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (കന്നടയും മലയാളവും അറിയാവുന്നവർ) എൻ.സി.എ. - എൽ.സി./എ.ഐ. ഹിന്ദുനാടാർ, എസ്.ഐ.യു.സി.നാടാർ (കാറ്റഗറി നമ്പർ 516/2023, 517/2023, 518/2023) തസ്തികയിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |