
തിരുവനന്തപുരം: അങ്കമാലി - എരുമേലി റെയിൽ പദ്ധതിക്കായുള്ള സ്ഥലമെടുപ്പിന് സ്പെഷ്യൽ തഹസിൽദാർ ഓഫീസുകൾ ആരംഭിക്കുന്നതിൽ തീരുമാനമെടുക്കുക പുതിയ സർക്കാരായിരിക്കും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് 7 ഓഫീസുകൾ തുറക്കണം. ഇതിനുള്ള ഫയൽ ഗതാഗത വകുപ്പ് റവന്യു വകുപ്പിന് കൈമാറി. ഓഫീസുകളുടെ പ്രവർത്തനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ ഗതാഗത വകുപ്പിന് കത്ത് നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വിഹിതമായ പകുതി തുക ഉപയോഗിച്ചാണ് ശബരി റെയിൽവേയ്ക്കായുള്ള സ്ഥലമെടുക്കൽ. ഇതിനായുള്ള ഓഫീസുകളിൽ നൂറോളം ഉദ്യോഗസ്ഥരെ റവന്യു വകുപ്പ് പുനർവിന്യാസത്തിലൂടെ നിയമിക്കണം. സ്‌പെഷ്യൽ തഹസീൽദാർ ഓഫീസുകളുടെ ചെലവുകളും സംസ്ഥാന സർക്കാർ വിഹിതത്തിൽ ഉൾപ്പെടുത്തി നടത്തണമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. അങ്കമാലി മുതൽ കോട്ടയം രാമപുരം സ്റ്റേഷൻ വരെ 70 കിലോമീറ്റർ ദൂരത്തിൽ 20 വർഷം മുൻപ് പദ്ധതിക്കായി കല്ലിട്ട് തിരിച്ചതാണ്. എന്നാൽ, ഭൂമിയുടമകൾക്ക് സ്ഥലം വിൽക്കാനോ വായ്‌പയെടുക്കാനോ കഴിയാത്ത അവസ്ഥയാണ്. 2013ൽ നിശ്ചയിച്ച അലൈൻമെന്റ് പ്രകാരമായിരിക്കും ഭൂമിയേറ്റെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |