തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കും.തെക്കൻ അറബിക്കടലിന്റെ മദ്ധ്യഭാഗത്തും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തും നിലനിൽക്കുന്ന രണ്ട് ചക്രവാതച്ചുഴികളുടെ സ്വാധീനത്താലാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മലയോര മേഖലകളിലും രണ്ട് ദിവസം ശക്തമായ മഴ ലഭിക്കും. തെക്കൻ ജില്ലകളിലെ കിഴക്കൻ മേഖലയിൽ മഴയോടൊപ്പം കാറ്റിനും സാദ്ധ്യതയുണ്ട്.കേരള തീരത്ത് കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |