തിരുവനന്തപുരം : കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വൈകി വന്ന വിവേകമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകിയ പദ്ധതിയുടെ പ്രയോജനങ്ങൾ ഇത്രയും കാലം തടഞ്ഞു വച്ച സി.പി.എമ്മും പിണറായി സർക്കാരും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
നല്ല കാര്യങ്ങളെ ആദ്യം എതിർക്കുകയും പിന്നീട് അതിന്റെ വ്യക്താക്കളായി മാറുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ അജണ്ടയാണ്. രണ്ടു വർഷം മുൻപേ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 672 കോടിയുടെ ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങൾ നഷ്ടപ്പെടുത്തിയത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിലെ 336 വിദ്യാലയങ്ങൾക്കാണ് പദ്ധതിയുടെഹ പ്രയോജനം ലഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |