
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ പ്രവാസി മലയാളികൾക്ക് സന്ദേശവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് നോട്ടീസ് ഉൾപ്പടെ രാജീവ് ചന്ദ്രശേഖർ പങ്കുവച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ക്ഷേമവും ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ക്ഷേമവും ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. മിഡിൽ ഈസ്റ്റിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, യു.എ.ഇ-യിലും ഗൾഫ് മേഖലയിലുമുള്ള എല്ലാ മലയാളികളും ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുക.
ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും സഹായിക്കാൻ ഇന്ത്യൻ എംബസി പൂർണ്ണസജ്ജമാണ്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളാണ് താഴെ നൽകിയിരിക്കുന്നത്. ഇത് സേവ് ചെയ്യുകയും പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുക:
കേരളം സപ്പോർട്ട് (നോർക്ക 24x7):
ഇന്ത്യൻ എംബസി സഹായം:
ഭാരതം നിങ്ങൾക്കൊപ്പമുണ്ട്!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |