തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് അഞ്ച് ദിവസമായി മുടങ്ങിയ റേഷൻ വിതരണം ഇന്നുമുതൽ ഭാഗികമായി പുനരാരംഭിക്കും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ ഏഴുവരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലും വിതരണം നടക്കും. മേയ് മൂന്നുവരെ ഈ സമയക്രമം തുടരും. 5 വരെ ഏപ്രിൽ മാസത്തെ റേഷൻ വിതരണം തുടരും. ആറിന് മേയിലെ റേഷൻ വിതരണം ആരംഭിക്കും.
സെർവർ തകരാർ കാരണം ഇ പോസ് മെഷീൻ മുഖേനയുള്ള റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻ.ഐ.സി പൂർത്തിയാക്കിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |