തൊടുപുഴ: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ചിങ്ങം ഒന്നിന് വഞ്ചനാദിനാചരണവും പട്ടിണി സമരവും നടത്തുമെന്ന് ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്ത് മാസത്തെ കിറ്റിന്റെ കുടിശിക നൽകുക, കൊവിഡ് വ്യാപനത്തിൽ മരണപ്പെട്ട 55 റേഷൻ കടക്കാരുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകുക, റേഷൻ വ്യാപാരികളുടെ ഇൻഷ്വറൻസ് പരിരക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ഉടനെ നടപ്പിലാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 17ന് രാവിലെ 11ന് തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പട്ടിണി സമരം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |