തൃശൂർ: തൃശൂർ കോർപറേഷനുള്ളിൽ താൽക്കാലിക ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെ താൽക്കാലിക ഡ്രൈവറായ സതീശനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സതീശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ മുറിയിലാണ് സതീശനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി സതീശൻ നൈറ്റ് ഡ്യൂട്ടിക്ക് എത്തിയിരുന്നു.
ഏഴ് വർഷമായി കോർപറേഷനിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ് സതീശൻ. മരണ കാരണം ഇതുവരെയായിട്ടും വ്യക്തമല്ല. മൃതദേഹം കോർപറേഷൻ ഓഫീസിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |